പെരിഞ്ഞനം : അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 76 കാരന്‍ അറസ്റ്റില്‍. കയ്പമംഗലം പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിഞ്ഞനം തോണിക്കുളം സ്വദേശി ചുള്ളിപറമ്പില്‍ രവീന്ദ്രനാണ് അറസ്റ്റിലായത്. പെരിഞ്ഞനം തോണിക്കുളം മുത്താംപറമ്പില്‍ ചന്ദ്ര(47)നാണ് വെട്ടേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ചന്ദ്രനും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് രവീന്ദ്രന്റെ വീടിനോടുചേര്‍ന്ന നടവഴിയിലൂടെ നടന്നുപോകുന്നത് തടഞ്ഞതിനെ തുടര്‍ന്ന് രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് രവീന്ദ്രന്‍ ചന്ദ്രനെ വെട്ടിയെന്നുമാണ് കേസ്.