ആറു വിമാനങ്ങളിലായി ശനിയാഴ്ച ജില്ലയില്‍ 77 പ്രവാസികള്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ശനിയാഴ്ച  എത്തിയ ആറു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 77 പ്രവാസികള്‍ കൂടി എത്തി. ദുബായ് – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ നാലു സ്ത്രീകളും രണ്ടു പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ഏഴു പേരാണ് എത്തിയത്. ഇതില്‍ രണ്ടു ഗര്‍ഭിണികളടക്കം നാലു സ്ത്രീകളും ഒരു കുട്ടിയും രണ്ടു പുരുഷന്മാരുമാണ് ഉള്ളത്. ഇവരില്‍ നാലു പേരെ കോവിഡ് കെയര്‍ സെന്ററിലും മൂന്നു പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

മസ്‌ക്കറ്റ് – തിരുവനന്തപുരം വിമാനത്തില്‍ 24 പേര്‍ എത്തി. ഒരു ഗര്‍ഭിണിയടക്കം എട്ട് സ്ത്രീകളും മൂന്നു കുട്ടികളും 13 പുരുഷന്മാരുമാണ് വന്നത്. 18 പേര്‍ കോവിഡ് കെയര്‍ സെന്ററിലും ആറു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ദുബായ് – തിരുവനന്തപുരം വിമാനത്തില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴു സ്ത്രീകളും ഒന്‍പതു പുരുഷന്മാരും ഉള്‍പ്പെടെ 16 പേര്‍ ജില്ലയില്‍ എത്തി. ഇവരില്‍ 13 പേര്‍ കോവിഡ് കെയര്‍ സെന്ററിലും മൂന്നു പേര്‍ വീട്ടിലും നിരീക്ഷണത്തിലാണ്.
ജിദ്ദ – കോഴിക്കോട് വിമാനത്തില്‍ ഏഴ് ഗര്‍ഭിണികളടക്കം ഒന്‍പതു സ്ത്രീകളും രണ്ടു കുട്ടികളും ഒരു പുരുഷനും ഉള്‍പ്പെടെ 12 പേര്‍ എത്തി. ഇവര്‍ 12 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

അബുദാബി – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ എട്ടു പേര്‍ എത്തി. ഒരു ഗര്‍ഭിണിയടക്കം രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും നാലു പുരുഷന്മാരുമാണ് എത്തിയത്. ഇതില്‍ നാലു പേര്‍ കോവിഡ് കെയര്‍ സെന്ററിലും നാലു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഖത്തര്‍ – കൊച്ചി വിമാനത്തില്‍ 10 പേര്‍ ജില്ലയിലെത്തിയതില്‍ അഞ്ചു പേര്‍ കോവിഡ് കെയര്‍ സെന്ററിലും അഞ്ചു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു സ്ത്രീകളും ഒരു കുട്ടിയും ആറു പുരുഷന്മാരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...