Monday, July 7, 2025 7:37 am

ഉത്തർ പ്രദേശിൽ ട്രെയിനു തീപിടിച്ച് 8 പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

യുപി: ഉത്തർ പ്രദേശിൽ ട്രെയിനു തീപിടിച്ച് 8 പേർക്ക് പരുക്ക്. ന്യൂഡൽഹി– ദർഭംഗ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ട്രെയിനിൻ്റെ മൂന്ന് സ്ലീപ്പർ കോച്ചുകൾ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരും ഗുരുതരാവസ്ഥയിലല്ല എന്ന് അധികൃതർ അറിയിക്കുന്നു. ട്രെയിൻ ഉത്തർ പ്രദേശിലെ സാര ഭോപട് റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ എസ് 1 കോച്ചിൽ നിന്ന് തീയും പുകയും ഉയരുന്നത് സ്റ്റേഷൻ മാസ്റ്ററിൻ്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്റർ വിവരം ഡ്രൈവറെയും ഗാർഡിനെയും അറിയിച്ചു.

ഇതിനിടെ ട്രെയിനിലെ യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിക്കുകയും ചെയ്തു. തീപിടുത്തത്തിൽ എസ് 1, എസ് 2, എസ് 3 എന്നീ കോച്ചുകൾ കത്തിനശിച്ചു. ഒരു സ്ലീപ്പർ കോച്ചും രണ്ട് ജനറൽ കോച്ചുകളുമാണ് കത്തിനശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. യാത്രക്കാരിൽ ഒരാൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി ചാർജർ ചാർജിംഗ് പ്ലഗിൽ കുത്തിയപ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീ കത്തുകയായിരുന്നു എന്നാണ് വിവരം. തീപിടുത്തമുണ്ടായതോടെ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം ഏകദേശം 3 മണിക്കൂർ തടസപ്പെട്ടു. കത്തിയ മൂന്ന് കോച്ചുകളും ട്രെയിനിൽ നിന്ന് നീക്കുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീര്‍നായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്

0
കോട്ടയം : കോട്ടയത്ത് പാണംപടിയില്‍ ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ്...

പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം

0
പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. കോഴിക്കോട്...

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ ഇന്ന് ആരംഭിക്കും

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു

0
ന്യൂഡൽഹി :  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ...