ആലുവ കൊലപാതകം: കുടുംബത്തിന് ലഭിച്ച പണം മഹിള കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി. കുട്ടിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവും 1,20,000 രൂപ തട്ടിയെടുത്തെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. മകളുടെ മരണത്തെ തുടർന്ന് പല സംഘടനകളുടെയും സഹായം കുടുംബത്തിന് ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച 1,20,000 രൂപയാണ് മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തതെന്ന് ഇദ്ദേഹം പറ‍യുന്നു. അന്ന് സ്മാർട് ഫോൺ ഇല്ലാത്തതിനാൽ പണം ലഭിച്ചത് എഴുതി സൂക്ഷിച്ച രേഖകൾ പിതാവിന്‍റെ പക്കലുണ്ട്. ഇതടക്കം പരാതി പറഞ്ഞതോടെ 70,000 രൂപ തിരികെ നൽകി. മകൾ മരിച്ചതിന് പിന്നാലെ കുടുംബത്തിനൊപ്പം നിന്ന് കബളിപ്പിക്കുകയായിരുന്നു എന്നും ഇദ്ദേഹം പറ‍യുന്നു. വാർത്ത പുറത്തുവന്നതോടെ ബാക്കി പണവും നൽകാമെന്ന് തന്നെ വിളിച്ചു പറഞ്ഞതായി പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ് കുടുംബത്തോട് ചെയ്തതെന്ന് അൻവർ സാദത്ത് എം.എൽ.എ പ്രതികരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു ; രണ്ടു മരണം, ജാഗ്രത നിർദ്ദേശം

0
കഡപ്പ : ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു. വൈ.എസ്.ആർ. കഡപ്പ ജില്ലയിലാണ്...

പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച അനിശ്ചിതത്വത്തിൽ. സിപിഐ...

കുടിശിക തീർത്തതോടെ റോഡിലെ ക്യാമറകൾ വീണ്ടും സജീവമായി

0
കൊച്ചി : “ഇന്റർനെറ്റ് ഇല്ലല്ലോ, ക്യാമറകൾക്ക് വിശ്രമമായിരിക്കും” എന്ന് കരുതി റോഡിൽ...