ഇനി ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റും എത്രപേർ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം

For full experience, Download our mobile application:
Get it on Google Play

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം പ്രൈവസിക്ക് പ്രാധാന്യം നൽകി നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊന്നാണ് ക്ലോസ് ഫ്രണ്ട് ഓപ്ഷൻ. സ്റ്റോറികളും നോട്ടുകളും ഷെയർ ചെയ്യാനായി ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് തിരഞ്ഞെടുക്കുന്ന ഓപ്ഷനാണ് ഇത്. നമ്മൾ തിരഞ്ഞെടുത്ത് ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിൽ ചേർത്ത ആളുകൾക്ക് മാത്രം കാണുന്ന രീതിയിലാണ് ഇത്തരം സ്റ്റോറികൾ ഷെയർ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിലും പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്യുന്ന കണ്ടന്റിലും കൂടുതൽ നിയന്ത്രണം ലഭിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് മാർക്ക് സക്കർബർഗ് ബുധനാഴ്ച പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അപ്ഡേറ്റ് വൈകാതെ എല്ലാവർക്കും ലഭ്യമാകും. ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാം നേരത്തെ തന്നെ നൽകുന്നുണ്ട്. ഇതിൽ നിങ്ങൾക്ക് താല്പര്യമുള്ളവരെ മാത്രം ആഡ് ചെയ്യാം.

ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്ക് കാണാനായി മാത്രം ഷെയർ ചെയ്യുന്ന റീലുകളിലെയും പോസ്റ്റുകളിലെയും സ്റ്റോറികൾ, ലൈക്കുകൾ, കമന്റുകൾ എന്നിവയും ഈ ലിസ്റ്റിലുള്ള ആളുകൾക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളു. ക്രിയേറ്റർമാരെ സംബന്ധിച്ച് ഈ ഫീച്ചർ സെറ്റ് വരുമാനം ഉണ്ടാക്കാൻ സാധ്യതയുള്ള ഓപ്ഷനുകൾ കൂടിയാണ്. കാരണം പണമടയ്‌ക്കാൻ തയ്യാറുള്ളവരുമായി മാത്രം എക്‌സ്‌ക്ലൂസീവ് കണ്ടന്റ് ഷെയർ ചെയ്യാൻ ഇതിലൂടെ സാധിക്കും. പണം നൽകുന്നവരെ ക്ലോസ്ഡ് ഫ്രണ്ട്സ് ലിസ്റ്റിൽ ആഡ് ചെയ്യുന്ന രീതി ഇതിൽ ഉപയോഗിക്കാം.

ക്ലോസ് ഫ്രണ്ട്സുമായി പോസ്റ്റുകൾ ഷെയർ ചെയ്യാം
1.ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് ഫീഡിലേക്ക് പോകുക.
ഒരു പുതിയ പോസ്‌റ്റ് ക്രിയേറ്റ് ചെയ്യാൻ സ്‌ക്രീനിന്റെ ചുവടെയുള്ള “+” ഐക്കണിൽ ടാപ്പുചെയ്യുക.
2. നിങ്ങൾ ക്രിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് ടൈപ്പ് തിരഞ്ഞെടുക്കുക (ഫോട്ടോ, വീഡിയോ അല്ലെങ്കിൽ സ്റ്റോറി).
3. നിങ്ങളുടെ ഫോണിന്റെ ഗാലറിയിൽ നിന്ന് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രമോ വീഡിയോയോ തിരഞ്ഞെടുക്കുക.
4. നിങ്ങളുടെ പോസ്റ്റിലേക്ക് ഒരു അടിക്കുറിപ്പും മറ്റുള്ള വിവരങ്ങളും നൽകുക.
5. ക്യാപ്ഷൻ ബോക്‌സിന് താഴെയുള്ള “ഓഡിയൻസ്” ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
6. ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് “ക്ലോസ് ഫ്രണ്ട്സ്” തിരഞ്ഞെടുക്കുക.
7. നിങ്ങളുടെ പോസ്റ്റ് പബ്ലിഷ് ചെയ്യാൻ മുകളിൽ വലത് കോണിലുള്ള “ഷെയർ” ബട്ടണിൽ ടാപ്പ് ചെയ്യുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...