പത്തനംതിട്ട – ഓമല്ലൂര്‍ റോഡില്‍ ഓട നിര്‍മ്മിച്ചിട്ട് 8 വര്‍ഷങ്ങള്‍ ; സ്ലാബ് സ്ഥാപിക്കാതെ കരാറുകാരന്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓട നിര്‍മ്മിച്ചിട്ട് എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓടയ്ക്ക് മുകളില്‍ സ്ലാബ് സ്ഥാപിക്കാത്തത് പൊതു ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ അപകട ഭീഷണിയാകുന്നു. പത്തനംതിട്ട – ഓമല്ലൂര്‍ റോഡില്‍ സന്തോഷ്‌ മുക്ക് മുതല്‍ ഓമല്ലൂര്‍ കുരിശുമ്മൂട് വരെയുള്ള ഭാഗത്താണ് ഈ അപകടം പതിയിരിക്കുന്നത്. ജില്ലയിലെ പ്രധാന റോഡുകളില്‍ ഒന്നായ ഇവിടെ ദിവസവും നിരവധി വാഹനങ്ങള്‍ ആണ് കടന്നു പോകുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്  വലിയ ഓട നിര്‍മ്മിച്ചെങ്കിലും ഇതുവരെ സ്ലാബ് സ്ഥാപിച്ചിട്ടില്ല. നിര്‍മ്മാണം നടത്തിയ കരാറുകാരന്‍ സ്ലാബ് സ്ഥാപിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ബില്ല് മാറി മുങ്ങിയതായാണ് ഇത് സംബന്ധിച്ച് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആക്ഷേപം.

ഓടയ്ക്ക് മുകളില്‍ സ്ലാബ് ഇല്ലാതെ വന്നതോടെ റോഡിന് ഇരുവശവുമുള്ള വ്യാപാരികളാണ്‌ ഏറെ പ്രതിസന്ധിയിലായത്. വലിയ ആഴത്തിലുള്ള ഓട മുറിച്ചു കടന്നു വേണം കടയിലേക്ക് പ്രവേശിക്കാന്‍. ഓടയില്‍ വീണ് അപകടം സംഭവിക്കാതിരിക്കാന്‍ കടകള്‍ക്ക് മുന്നില്‍ ഒടിഞ്ഞ വൈദ്യുതി തൂണുകളും പലക കഷ്ണങ്ങളും കൊണ്ട് സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍ വ്യാപാരികള്‍. റോഡിന് ഇരുവശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ചില ഭാഗങ്ങളില്‍ ഓട കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ യാത്രകാര്‍ക്ക് കാണുവാന്‍ കഴിയാത്തതും അപകടക്കെണിയാകുന്നുണ്ട്.

വ്യാപാരികള്‍ നിരവധി തവണ പരാതി പറഞ്ഞ് മടുത്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ആഴത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓടയില്‍ ആളുകള്‍ കാല്‍ വഴിതി വീണാല്‍ വലിയ അപകടമാകും സംഭവിക്കുന്നത്. ഓമല്ലൂര്‍ ക്ഷേത്രവും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവ റോഡിന് ഇരുവശത്തും ഉണ്ട്. ഇവിടേക്ക് വരുന്ന കാല്‍നട യാത്രക്കാരായ ആളുകളും ഓടയ്ക്ക് നടപ്പാത ഇല്ലാത്തതിനാല്‍ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....