രാമമംഗലത്ത് വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

രാമമംഗലo : രാമമംഗലത്ത് വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു. കിഴക്കുമുറി നടുവിലേടത്ത് എൻജെ മാർക്കോസ് (80) ആണ് മരിച്ചത്. മകൻ നൽകിയ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു സംഭവം. നിർമലഗിരി പള്ളിയിലേക്ക് എത്താവുന്ന പഴയ നടപ്പുവഴിയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് മരണം സംഭവിച്ചത്.

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലർ തെളിക്കാൻ ശ്രമിച്ചത് മർക്കോസ് ചോദ്യം ചെയ്തു. ഇതിനിടയില്‍ വീട്ടമ്മ മാർക്കോസിനെ പിന്നിലൂടെ  ചെന്ന് തൂമ്പ കൊണ്ട് മാര്‍ക്കോസിനെ അടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അടിയേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് സെയ്ന്റ് ജേക്കബ് ക്‌നാനായ വലിയ പള്ളി സെമിത്തേരിയിൽ നടക്കും. കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...