Tuesday, May 6, 2025 4:05 pm

മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും വിവരം പങ്കുവച്ചിട്ടുണ്ട്. ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻ്റിൽ കയറേണ്ടതില്ല. ബസിൽ ആളു നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണം. ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും.

അനൗൺസ്മെൻ്റ് സൗകര്യവും ഒരുക്കും. ദേവസ്വം ബോർഡ് നിലയ്ക്കലിലെ റോഡുകളിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ തിരക്കുകളിൽ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്ക്‌ നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ് മോട്ടോർ വാഹന വകുപ്പിൻ്റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണം. കെഎസ്ആർടിസി ഡ്രൈവർമാർക്കും ദീർഘദൂര ബസുകളിലെ ഡൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല ; അപകടഭീതിയിൽ യാത്രക്കാർ

0
മല്ലപ്പള്ളി : മങ്കുഴിപ്പടി–ചെങ്ങരൂർ റോഡിൽ അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല....

റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ ടിപ്പര്‍ ലോറിക്കാരും മാനേജ്മെന്റ്മായി തര്‍ക്കം

0
പീരുമേട് : റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ (HIGHRANGE METAL CRUSHER)...

ഞള്ളൂരിൽ കാട്ടാന ശല്യം രൂക്ഷമായി ; രണ്ട് തെങ്ങുകൾ നശിപ്പിച്ചു

0
അതുമ്പുംകുളം : ഞള്ളൂരിൽ കാട്ടാന ശല്യം രൂക്ഷമായി. പനയക്കുഴിത്തറ ജിജി പ്രസാദിന്റെ...

മെയ്‌ 13 ഓടു കൂടി കാലവ‍ർഷമെത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

0
തിരുവനന്തപുരം: 2025 മെയ്‌ പതിമൂന്നോടു (13/05/2025) കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ...