ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്

For full experience, Download our mobile application:
Get it on Google Play

ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. നിലവിൽ വാട്‌സ്ആപ്പ് ആണ് ലൈവ് ലൊക്കേഷന്‍ ഷെയർ ആപ്പ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ കോണ്‍ടാക്ട് നമ്പറുകളിലേക്ക് റിയല്‍ ടൈം ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് ഗൂഗിള്‍ മാപ്പ് അവതരിപ്പിച്ചത്. എത്രനേരം ലൊക്കേഷന്‍ ഷെയര്‍ തുടരണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. വേണമെങ്കില്‍ ഒരു ദിവസം മുഴുവനും ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം. ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നയാള്‍ മാനുവലായി ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ഓഫാക്കുന്നത് വരെ സേവനം തുടരാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം.

ഇടവേള തെരഞ്ഞെടുത്തും ലൊക്കേഷന്‍ ഷെയര്‍ ചെയ്യാവുന്നതാണ്. ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നയാളുടെ ഫോണിന്റെ ബാറ്ററി സ്റ്റാറ്റസും അറിയാന്‍ കഴിയുന്നവിധമാണ് സംവിധാനം. ഫോണിലെ ഗൂഗിള്‍ മാപ്പ് ഓപ്പണ്‍ ചെയ്ത് വലതുവശത്ത് മുകളിലായുള്ള പ്രൊഫൈല്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക. ലൊക്കേഷന്‍ ഷെയറിങ് തെരഞ്ഞെടുത്ത ശേഷം ഷെയര്‍ ലൊക്കേഷന്‍ ടാപ്പ് ചെയ്യുക. എത്രനേരം ഷെയര്‍ ചെയ്യണമെന്ന കാര്യവും തെരഞ്ഞെടുക്കാം. ഗൂഗിള്‍ വഴിയോ വാട്‌സ്ആപ്പ് പോലെയുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളുകള്‍ വഴിയോ ലിങ്ക് മുഖാന്തരം തെരഞ്ഞെടുത്ത കോണ്‍ടാക്ടിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക. ഷെയര്‍ ചെയ്യുന്നത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ‘Sharing via link’ ടാപ്പ് ചെയ്ത് സ്റ്റോപ്പില്‍ അമര്‍ത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...