തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി എം.വി ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി എം.വി ഗോവിന്ദന്‍ ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞത് ഹൈക്കോടതി വിധിയോടുള്ള ബഹുമാനം മാനിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി ഇപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്, എന്തെല്ലാം ചെയ്യണം തുടങ്ങിയ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആ പരിശോധന പൂര്‍ത്തിയായ ശേഷമേ നിലപാട് എടുക്കാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന സബ്രദായമാണിത്. അത് പൊതുവേ അംഗീകരിക്കപ്പെട്ട് നടപ്പാക്കി വന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കോടതി വിധി അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നാണ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അതിന് ആവശ്യമായ സമീപനം സ്വീകരിക്കാനേ സര്‍ക്കാറിന് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.