Thursday, April 24, 2025 5:23 pm

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന ; 841 പുതിയ കേസുകൾ, 3 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,997 ല്‍ നിന്ന് 4,309 ആയി ഉയര്‍ന്നു. പുതിയ മൂന്ന് മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കേരള, കർണാടക, ബിഹാർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച രാജ്യത്ത് 743 പുതിയ കൊവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബര്‍ 5 വരെ പ്രതിദിന കേസുകള്‍ ഇരട്ട അക്കത്തിലായിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് ഇപ്പോൾ കേസുകളിൽ വർധനവ് ഉണ്ടായത്. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ 2020 മുതൽ ഇതുവരെ 4.50 കോടി (4,50,13,272) കോവിഡ് കേസുകളും 5,33,361 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

കേസുകൾ വർധിക്കുമ്പോഴും ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.81 ശതമാനമാനമാണെന്നത് വലിയ ആശ്വാസമാണ്. ഇതുവരെ 4.44 കോടി (4,44,75,602) പേരാണ് കൊവിഡിൽ നിന്നും സുഖംപ്രാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 220.67 കോടി ഡോസ് കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്. കോവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദ്ദേശം. അസുഖമുള്ള മുതിർന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നുണ്ട്. അതേസമയം വെള്ളിയാഴ്ച വരെ ഒമ്പത് സംസ്ഥാനങ്ങളില്‍ ജെഎന്‍1 സബ് വേരിയന്റിന്റെ 178 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗോവയിലാണ് ഏറ്റവുമധികം കേസുകള്‍. 47 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 41 കേസുകളും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്- 36, കര്‍ണാടക- 34, മഹാരാഷ്ട്ര- 9, രാജസ്ഥാൻ-4, തമിഴ്നാട്-4, തെലങ്കാന-2, ഡല്‍ഹി-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു

0
കൊച്ചി: കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം...

അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി...

0
തിരുവനന്തപുരം: അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്ന്...

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്താൻ

0
ഇസ്‍ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്താൻ. വാഗാ അതിർത്തി അടക്കാനും...

ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാത്രിയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാത്രിയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ...