കൊല്ലം : മദ്യലഹരിയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ പോലീസ് കേസെടുത്തു. 84 വയസുകാരി ഓമനയെ ആണ് മകന്‍ ഓമനക്കുട്ടന്‍ പണം ആവശ്യപ്പെട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനം തടയാന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. പ്രദേശവാസികളാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പരിക്കേറ്റ അമ്മയെ പ്രദേശവാസികള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഓമനയുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകള്‍ ഉണ്ട്. പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മകന്‍ മര്‍ദിച്ചില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഓമനക്കുട്ടനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.