കേരള സ്റ്റാര്‍ട്ടപ്പ് കമ്പനികളിൽ 89 ശതമാനവും പുരുഷന്മാരുടെ നിയന്ത്രണത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും പുരുഷ നിയന്ത്രണത്തിലാണെന്ന് കണക്കുകൾ. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 11 ശതമാനം മാത്രമാണ് വനിതാ നിയന്ത്രണത്തിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കൂടുതൽ വനിതാ സംരംഭകർക്ക് അനുകൂലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇതുവരെ 551 ദശലക്ഷം ഡോളർ (4,500 കോടിയിലധികം രൂപ) നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഫിൻടെക്, സാസ് സ്റ്റാർട്ടപ്പുകളാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ മുന്നിലുള്ളത്. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിലെ മൊത്തം നിക്ഷേപത്തിന്‍റെ 66 ശതമാനവും സമാഹരിക്കാൻ ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഇത് ഏകദേശം 36.4 കോടി ഡോളര്‍ വരും. ഇതില്‍ 97 ശതമാനവും 2015-ന് ശേഷം ലഭിച്ചതാണെന്ന് ‘സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു. 2019-ല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2,200 ആയിരുന്നു. 8.9 കോടി ഡോളര്‍ നിക്ഷേപമായിരുന്നു അന്ന് ലഭിച്ചത്. ഇത് 4,000 സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ന്നാണ് ഇത്രയധികം നിക്ഷേപത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ മൗനം തുടരുന്ന മോദി സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

0
ദില്ലി : ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര...

താരസംഘടനയായ ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ

0
കൊച്ചി : താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണസമിതി...

അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

0
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ, താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന...

ശബരിമല സ്വര്‍ണക്കൊള്ള ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം....