കോഴിക്കോട് : പേടിഎം വഴി പന്നിയങ്കര സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 19 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളെ പിടികൂടി. അസം സ്വദേശി അബ്ദുർ റഹ്മാൻ ലസ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്. അബ്ദുർ റഹ്മാൻ ലസ്‌കറും ബന്ധുവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ബന്ധു പേടിഎം വഴിയാണ് പണം തട്ടിയത്. ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. തട്ടിയ പണം മുഴുവൻ വീണ്ടെടുത്തിട്ടുണ്ട്.
പേടിഎം വഴി 19 ലക്ഷം തട്ടി ; അസം സ്വദേശി അറസ്റ്റിൽ
RECENT NEWS
Advertisment