വാൽപ്പാറയിൽ പൊലിഞ്ഞത് 9 ജീവനുകൾ ; നോവായി അവസാനമെടുത്ത ഗ്രൂപ്പ് ഫോട്ടോ ; അതിൽ ആറുപേർ ഇന്നില്ല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വാൽപ്പാറയിലെ അപകടത്തിൽ മരിച്ച അധ്യാപകർ സ്കൂളിൽവെച്ച് മറ്റ് ജീവനക്കാരൊത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോ നോവായി അവശേഷിക്കുന്നു. 2024-2025 അധ്യായന വഷത്തിൻറെ അവസാനം എടുത്ത ഈ ഫോട്ടോയിലുള്ള ആറുപേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പുലാമന്തോൾ സ്വദേശിയും പ്രധാനാധ്യാപികയുമായ അജിത, അധ്യപകരായ റംല, സുഹറ, ആശ,മജീദ് എന്നിവരും സ്കൂളിലെ ആയ സാജിത, മജീദിൻറെ ഭാര്യ റുഖില, സുഹറയുടെ മകൻ ഹിഷാം എന്നീ 9 പേർക്കാണ് ജീവൻ നഷ്ടമായത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്.

വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. ഇതിന് ശേഷം പൊള്ളാച്ചിയിലേക്ക് പോകവെയാണ് നടുക്കുന്ന അപകടമുണ്ടായത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഈ ചിത്രങ്ങൾ ഏവരെയും ഇപ്പോൾ നൊമ്പരപ്പെടുത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...