പോക്സോ കേസിൽ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ 93 വർഷം കഠിന തടവ്, പിഴയും

For full experience, Download our mobile application:
Get it on Google Play

പെരിന്തൽമണ്ണ: മലപ്പുറത്ത് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു കേസിൽ വീണ്ടും ജയിലിലേക്ക്. 13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നാലു വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്‌ക്കാനും ശിക്ഷ വിധിച്ച പ്രതിയെയാണ് മറ്റൊരു കേസിൽ ശിക്ഷിച്ചത്. ഇത്തവണ ഒൻപതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. കേസിൽ പ്രതിക്ക് 93 വർഷം കഠിന തടവും 3.05 ലക്ഷം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പുലാമന്തോൾ വടക്കൻ പാലൂർ വെങ്കിട്ട വീട്ടിൽ മുഹമ്മദ് റഫീഖിനെ (44) ആണ് പെരിന്തൽമണ്ണ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2020 മുതൽ പെൺകുട്ടിയെ ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയതായാണ് കുറ്റം.

പ്രതി പിഴ അടച്ചാൽ 3 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും രണ്ടുമാസവും അധികതടവും അനുഭവിക്കണം. പെരിന്തൽമണ്ണ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എ കെ ശ്രീജിത്ത് ഇൻസ്പെക്ടർ ആയിരുന്നു സജിൻ ശശി എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്വപ്ന പി പരമേശ്വരൻ കേസിൽ ഹാജരായി. പ്രോസിക്യൂസൻ തെളിവിലേക്കായി ഒമ്പത് സാക്ഷികളെ വിസ്തരിച്ചു, ആകെ 16 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൻ വിങ്ങിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൗജത്ത് പ്രോസിക്യൂസറെ സഹായിച്ചു. ശിക്ഷ വിധിക്ക് ശേഷം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...