ബെംഗളൂരു: വീട്ടിൽ ആകെയുള്ളത് രണ്ട് ബൾബുകൾ എന്നിട്ടും വൈദ്യുതി ബിൽ 1.03 ലക്ഷം രൂപ. കർണാടകയിലെ കൊപ്പൽ എന്ന സ്ഥലത്താണ് സംഭവം. തൊണ്ണൂറ് വയസ്സായ അമ്മയും മകനും താമസിക്കുന്ന ചെറിയ കുടിലിൽ ആകെ രണ്ട് ബൾബ് മാത്രമാണ് ഉള്ളത്. ബില്ല് കണ്ട് നാട്ടുകാർ മൊത്തം അമ്പരന്നിരിക്കുകയാണ്. കൊപ്പൽ ജില്ലയിലെ ഭാഗ്യനഗറിലാണ് വൃദ്ധയായ ഗിരിജയും കൂലിപ്പണിക്കാരനായ മകനും കഴിയുന്നത്. മെയ്മാസത്തെ വൈദ്യുതബില്ലിലാണ് ഇവർക്ക് ഇത്തരത്തിൽ വലിയൊരു തുക ലഭിച്ചത്. ഇത്തരം ഒരു ബില്ല് തങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന് വരില്ലെന്നും തുക എങ്ങനെ അടക്കണമെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.
മകന് കൂലിപ്പണിയാണ്, ഞങ്ങൾ രണ്ട് പേരും മാത്രമാണ് ഈ വീട്ടിലുള്ളത്. നേരത്തെ 70 മുതൽ 80 രൂപയായിരുന്നു വൈദ്യുതി ബില്ല് വന്നിരുന്നത്. തങ്ങളുടെ വീട്ടിൽ എങ്ങനെ ഒരു ലക്ഷത്തിന്റെ ബില്ല് വന്നെന്ന് മനസ്സിലാകുന്നില്ലെന്നും ഗിരിജ പറഞ്ഞു. സംഭവം വാർത്തയായതോടെ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഇവരുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിച്ചു. സാങ്കേതിക പിഴവ് മൂലമാണ് ഭീമമായ തുക വന്നിരിക്കുന്നതെന്നും ഈ തുക ഇവർ അടക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.