പത്തനംതിട്ട : 9000 കോവാക്സിന്‍ ഡോസുകളാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇത് ഏഴു പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോന്നി, റാന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികള്‍, 10 ബ്ലോക്ക്തല സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി നല്‍കും. ഇതില്‍ 80 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രഷനും ബാക്കി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയുമാണു നല്‍കുന്നത്.
ഇന്ന് (മേയ് 14 വെള്ളി) വൈകിട്ട് 5 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ഒരു ദിവസം 250 പേര്‍ക്ക് വീതം വാക്സിന്‍ നല്‍കും. 18 വയസു മുതല്‍ 45 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ല. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.