പോക്കറ്റ് റോഡ് നാലുവട്ടം അടച്ചു – നാലുതവണയും പൊളിച്ചു ; ഒടുവിൽ കരിങ്കല്ല് നിരത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

പുന്നയൂർകുളം : തൃശ്ശൂര്‍ ജില്ലാ അതിർത്തിയിലെ പോക്കറ്റ് റോഡ് പോലീസ് നാലുവട്ടം അടച്ചു,  നാലുതവണയും ആരൊക്കെയോ പൊളിക്കുകയും ചെയ്തു. സഹികെട്ട പോലീസ് ഒരു ലോഡ് കരിങ്കല്ല് ഇട്ട് വഴി അടച്ചുപൂട്ടി. ജില്ലാ അതിർത്തിയായ കണ്ടുബസാറിലേക്കുള്ള എടക്കഴിയൂർ – വെളിയങ്കോട് റോഡ് ചെറായി നോർത്ത് എൽപി സ്‌കൂളിനു സമീപം  പോലീസ്  മുളകെട്ടി അടച്ചതോടെ ബൈക്ക് യാത്രികർ, മുൻപുള്ള ചെറിയ റോഡിലൂടെ അതിർത്തി കടന്നു.

ഈ വഴി പോലീസ് നാലുവട്ടം അടച്ചെങ്കിലും ആരോ പൊളിക്കുകയായിരുന്നു. ജില്ലാ അതിർത്തി പങ്കിടുന്ന ദേശീയ, സംസ്ഥാന പാതകളിൽ പോലീസ് പരിശോധന ഉണ്ട്. അതുകൊണ്ടാണ്  രണ്ടു റോഡിന്റെയും സമാന്തര വഴിയായ ചെറായിയിലൂടെ യാത്ര കൂടിയത്. ചെറായി പ്രദേശത്തുള്ളവർ മിക്ക ആവശ്യത്തിനും പാലപ്പെട്ടി, പുത്തൻപള്ളി സെന്ററുകളെയാണ് ആശ്രയിക്കുന്നത്. ഇതാണ് അതിർത്തി കടക്കുന്നതിനു കാരണമായി പറയുന്നത്.

സംസ്ഥാന പാതയിൽ മുക്കിലപീടിക, ജില്ലാ അതിർത്തിയായ വന്നേരി എന്നിവിടങ്ങളിലും ദേശീയപാതയിൽ തങ്ങൾപ്പടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലും സ്ഥിരം പരിശോധനാ കേന്ദ്രങ്ങളുണ്ട്. റോഡിനു നടുവിൽ തുണി പന്തലിട്ടാണു പോലീസ് നിൽക്കുന്നത്. ഇതിനു പുറമേ പെട്രോളിങ് സംഘത്തിന്റെ പരിശോധന വേറെയും നടക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...