ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 92 പേര്‍ കൊല്ലപ്പെട്ടു ; 21 മാസങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 58,000

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ഗാസ്സയിൽ വ്യാപക ആക്രമണം തുടരുന്നതിനിടെയും ദോഹ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച്​ അമേരിക്ക. കരാറുമായി മുന്നോട്ടു പോയാൽ മന്ത്രിസഭയിൽ നിന്ന്​ രാജിവയ്ക്കുമെന്ന്​ തീ​വ്ര വലതുപക്ഷ മന്ത്രിമാർ പ്രഖ്യാപിച്ചു. അതിനിടെ ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 92 പേര്‍ കൊല്ലപ്പെട്ടു. ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗസ്സയിൽ വെടിനിർത്തൽ വൈകില്ലെന്ന്​ അമേരിക്കയുടെ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ് അറിയിച്ചു​. മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്​മോട്രിക്​ എന്നിവരുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഇന്നലെ വിശദമായ ചർച്ച നടത്തി. യുദ്ധവിരാമവുമായി ബന്​ധപ്പെട്ട ഉറപ്പ്​ നൽകാതെ താൽക്കാലിക വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധമാകില്ലെന്ന്​ നെതന്യാഹു ഇവരെ അറിയിച്ചതായാണ്​ റിപ്പോർട്ട്​.

കരാറിൽ ഒപ്പുവെച്ചാൽ മന്ത്രിസഭയിൽ നിന്ന്​ രാജി വെക്കുമെന്ന്​ ഇരു മന്ത്രിമാരും നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. എന്നാൽ സർക്കാറിനുള്ള പിന്തുണ ഇവർ പിൻവലിക്കാൻ ഇടയില്ലെന്ന പ്രതീക്ഷയിലാണ്​ നെതന്യാഹു. ഫലസ്തീൻ ജനതയുടെ ലക്ഷ്യവും അഭിലാഷവും മുൻനിർത്തിയുള്ള കരാറിന്​ മാത്രമേ വഴങ്ങൂ എന്ന്​ ഹമാസും ഇസ്‍ലാമിക്​ ജിഹാദും വ്യക്​തമാക്കി. തെൽ അവീവിൽ നെതന്യാഹുവിന്‍റെ ഓഫീസിനു മുമ്പാകെ ഉടൻ വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട്​ ആയിരങ്ങൾ റാലി നടത്തി. അതേസമയം ഗാസ്സയിൽ വ്യാപക വ്യോമാക്രമണങ്ങളിലൂടെയും മറ്റുമായി 92 പേരെയാണ്​ ഇസ്രായേൽ സേന ഇന്നലെ വധിച്ചത്​.

അൽ അഹ്‍ലി അറബ് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അഹ്മദ് ഖൻദീലും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 150 വ്യോമാക്രമണങ്ങളാണ്​ ഗസ്സക്ക്​ നേരെ ഉണ്ടായത്​. മധ്യ ഗസ്സയിലെ അൽ നുസൈറാത്ത്​ അഭയാർഥി ക്യാമ്പുകൾക്ക്​ സമീപം കാനുകളിൽ വെള്ളം നിറയ്ക്കാൻ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. സാ​ങ്കേതിക തകരാർ മൂലം തങ്ങൾ അയച്ച മിസൈൽ ദിശമാറിയതാണ്​ കുട്ടികളും മറ്റും മരിക്കാൻ ഇടയാക്കിയതെന്നാണ്​ ഇസ്രായേൽ സേന നൽകുന്ന വിശദീകരണം. ഗാസ്സയിൽ 21 മാസങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 58,000 കവിഞ്ഞു. ഇവരിൽ പതിനായിരത്തിലേറെ കുഞ്ഞുങ്ങളും ഉൾപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്

0
കൊല്ലം: കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം....

മിഠായി പദ്ധതി മരുന്ന് വിതരണം ക്രമമല്ലാതായി ; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും...

0
കാസർ​ഗോഡ് : കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ...

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....