923 കോടിയുടെ ജിഎസ്ടി നോട്ടീസ് ; അനിൽ അംബാനി കാരണം കാണിക്കണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക്  923 കോടിയുടെ  ജിഎസ്ടി നോട്ടീസ്. റിലയൻസ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി (ആർജിഐസി). റീ-ഇൻഷുറൻസ്, കോ-ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ജിഎസ്ടി ആവശ്യപ്പെട്ടാണ് കമ്പനിക്ക് ഡിജിജിഐയിൽ നിന്ന് നാല് കാരണം കാണിക്കൽ നോട്ടീസുകൾ ലഭിച്ചത്. നാല് നോട്ടീസുകളിൽ ഒന്ന്, 478.84 കോടി രൂപയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ടതാണ്. വിവിധ ഇന്ത്യൻ, വിദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള റീ-ഇൻഷുറൻസ് സേവനങ്ങൾ വഴി ബുക്ക് ചെയ്യുന്ന റീ-ഇൻഷുറൻസ് കമ്മീഷനിന്റെ നികുതിയാണിത്. രണ്ടാമത്തേത് 359.70 കോടി രൂപയ്ക്കുള്ള നോട്ടീസാണ്.

മൂന്നാമത്തെ ഡിജിജിഐ നോട്ടീസ് 78.66 കോടി രൂപയുമായി ബന്ധപ്പെട്ടതാണ്. നാലാമത്തെ നോട്ടീസ് 5.38 കോടി രൂപയുടെതാണ്. വിദേശ റീ ഇൻഷുറർമാരിൽ നിന്നുള്ള റീഇൻഷൂറൻസ് സേവനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ബാധകമായ റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ നികുതി അടയ്ക്കാത്ത കേസുമായി ബന്ധപ്പെട്ടതാണ്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് അനില്‍ അംബാനിയുടെ സഹോദരനായ മുകേഷ് അംബാനി. 56.5 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും മുംബൈയിലെ ഹെഡ് ഓഫീസ് ഉള്‍പ്പെടെയുള്ളവ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....