തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം കൂടുന്നു. ജില്ലയില്‍ ഇന്ന് 9 പോലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം 20 പോലീസുകാര്ക്ക്രോഗം സ്ഥിരീകരിച്ചിരുന്നു. പേരൂര്‍ക്കട എസ്എപി ക്യാമ്ബിലെ പോലീസുകാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ക്യാമ്പില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക് മാറി. തുമ്പ സ്റ്റേഷനില്‍ മാത്രം 17 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനത്ത് പോലീസുകാര്‍ക്ക് രോഗം ബാധിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ജില്ലയില്‍ കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുകയാണ്.