9ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; 20കാരനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട്ടിലെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ ഒരാൾ പിടിയിൽ. ആലപ്പുഴ സ്വദേശി ആദിത്യനാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ആലപ്പുഴയിലെ കണിച്ചുകുളങ്ങര സ്വദേശിയാണ് പ്രതി ആദിത്യൻ. സാമൂഹിക മാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി ആദിത്യൻ സംസാരിച്ചിരുന്നു. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തപ്പോഴാണ് പോലീസിന് ഇതേ കുറിച്ച് സൂചന കിട്ടിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആദിത്യനിലേക്ക് എത്തിയത്. പ്രതിയുടെ മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് വിശദമായി പരിശോധിക്കുകയാണ്. ആദിത്യനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ വാർഷിക ദിനത്തിലായിരുന്നു ആത്മഹത്യ. വാർഷികത്തിന് പണം കണ്ടെത്താൻ കൂപ്പൺ പിരിക്കാൻ ഏൽപ്പിച്ചിരുന്നു. ഇത് വിറ്റു തീർക്കാൻ മരിച്ച പെൺകുട്ടിക്ക് കഴിഞ്ഞില്ല. പെൺകുട്ടി കൂപ്പൺ തിരിച്ചു നൽകിയില്ലെന്ന് അധ്യാപകർ ആരോപിച്ചിരുന്നു. ഇത് വിദ്യാർത്ഥിനിയെ അലട്ടിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ആരോപണം അധ്യാപകർ നിഷേധിച്ചിരുന്നു. സ്കൂൾ വാർഷിക ദിനത്തിൽ വൈകിട്ട് നാലു മണിയോടെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വാർഷികാഘോഷം നടത്തിയതിൽ വിമർശനവുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...