Monday, May 27, 2024 4:50 am

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക് ; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്. ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള സംഘർഷങ്ങളും കയ്യാങ്കളിയും ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ്.

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ഇതുവരെ
1. തിരുവനന്തപുരം-64.40
2. ആറ്റിങ്ങല്‍-67.62
3. കൊല്ലം-65.33
4. പത്തനംതിട്ട-62.08
5. മാവേലിക്കര-64.27
6. ആലപ്പുഴ-70.90
7. കോട്ടയം-64.14
8. ഇടുക്കി-64.57
9. എറണാകുളം-65.53
10. ചാലക്കുടി-69.05
11. തൃശൂര്‍-68.51
12. പാലക്കാട്-69.45
13. ആലത്തൂര്‍-68.89
14. പൊന്നാനി-63.39
15. മലപ്പുറം-67.12
16. കോഴിക്കോട്-68.86
17. വയനാട്-69.69
18. വടകര-69.04
19. കണ്ണൂര്‍-71.54
20. കാസര്‍ഗോഡ്-70.37

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഹാരാഷ്‌ട്രയിലെ എസ്എസ്‌സി ഫലം ഇന്ന് പ്രഖ്യാപിക്കും

0
മുംബൈ:ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (10-ാം ക്ലാസ്) ഫലം...

വോട്ടിങ് യന്ത്രത്തിലെ തിരിമറി പരിശോധിക്കണം ; കപിൽ സിബൽ

0
ഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്താൻ കൗണ്ടിങ്...

ഗാസയ്ക്ക് കരവഴി സഹായം ; കെരെം ശാലോം വഴി 200 ട്രക്കുകൾ എത്തിത്തുടങ്ങി

0
കയ്റോ: ഏഴുമാസത്തിലേറെയായി രൂക്ഷയുദ്ധം നടക്കുന്ന ഗാസയിലേക്ക് ഞായറാഴ്ച ഇസ്രയേലിന്റെ കെരെം ശാലോം...

ടൂറിസം വകുപ്പ് യോഗം വിളിച്ചത് മന്ത്രി പറഞ്ഞിട്ടല്ലെന്ന് ഡയറക്ടർ

0
തിരുവനന്തപുരം: ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21ന് ടൂറിസം ഡയറക്ടർ...