ടൂറിസം വകുപ്പ് യോഗം വിളിച്ചത് മന്ത്രി പറഞ്ഞിട്ടല്ലെന്ന് ഡയറക്ടർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21ന് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ മദ്യനയം ചർച്ചയായിട്ടില്ലെന്ന് ഡയറക്ടറുടെ വിശദീകരണം. മന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല യോഗം വിളിച്ചതെന്നും ഡയറക്ടർ വ്യക്തമാക്കി.ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷനെയും ക്ഷണിച്ചിരുന്നതായി വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്. വിവിധ സംഘടനകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ബാറുടമകളുമായി ഒരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞതിന് പിന്നാലെയാണ് ടൂറിസം ഡയറക്ടറുടെ വിശദീകരണം.

എന്നാൽ, ഒന്നാം തീയതിയിലെ ഡ്രൈ ഡെ ഒഴിവാക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിച്ചതായി ബാറുടമകളുടെ സംഘടനാ നേതാക്കൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മാർച്ച് ഒന്നിന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിന്റെ അജണ്ടയിലെ 19,20 ഇനങ്ങളായി ഉൾപ്പെടുത്തിയിരുന്നത് ഡ്രൈ ഡെ ഒഴിവാക്കൽ വിഷയമായിരുന്നു. ഇത് ടൂറിസം വകുപ്പിന്റെ ശുപാർശയെ തുടർന്നായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...

കാസർഗോഡ് എംഡിഎംഎ കേസ് : മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി...

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...