പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം

For full experience, Download our mobile application:
Get it on Google Play

നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? എങ്ങനെ അറിയും? പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും ആദായ നികുതി ഫയൽ ചെയ്യുമ്പോഴെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. വ്യാജ പാൻ കാർഡുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടികൂടിയാണ് ഈ നടപടി. അതോടൊപ്പം ആദായ നികുതി വകുപ്പിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും. നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തുന്നതിന് സഹായകമാകും. ഒരേ വ്യക്തിയുടെ ഒന്നിലധികം പാൻ കാർഡുകൾ ഒഴിവാക്കാനും സാധിക്കും.

ആരൊക്കെ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യണം? അസം, മേഘാലയ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ, പ്രവാസികൾ, 80 വയസിൽ കൂടുതൽ പ്രായമുള്ളവർ എന്നിവർ ഒഴികെ ഇന്ത്യൻ പൗരനായ എല്ലാവരും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം. നിങ്ങളുടെ പാൻ കാർഡ് ഇതിനകം ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയും? അതിനായി ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാം.ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക. (https://www.incometax.gov.in/iec/foportal/).
“ക്വിക്ക് ലിങ്കുകൾ” എന്നതിന് താഴെയുള്ള “ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
പാൻ, ആധാർ നമ്പർ എന്നിവ നൽകി “ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക” ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, സ്‌ക്രീനിലെ “പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്യുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കാർഡുകൾ ലിങ്ക് ചെയ്‌താൽ, നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്നു എന്ന് കാണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...