മാമ്പഴം കഴിച്ചാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമോ? ; അറിയാം…

For full experience, Download our mobile application:
Get it on Google Play

ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമായാല്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന ഉണ്ടാക്കാം. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടാം. ഇതുമൂലം കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാകാം. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. പ്യൂരിന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാതിരിക്കാന്‍ സഹായിക്കും. മാമ്പഴം കഴിച്ചാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. മാമ്പഴത്തില്‍ പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇവയുടെ അളവ് വളരെ കുറവാണ്.

അതിനാല്‍ മിതമായ അളവില്‍ മാമ്പഴം കഴിച്ചാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് അടിയാന്‍ സാധ്യതയില്ല. എന്നാല്‍ മാമ്പഴത്തില്‍ ഫ്രക്ടോസും അടങ്ങിയിരിക്കുന്നു. ഫ്രക്ടോസിന്‍റെ അളവ് കൂടുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. എന്നാല്‍ മിതമായ അളവില്‍ മാമ്പഴം കഴിക്കുന്നത് കൊണ്ട് ഫ്രക്ടോസിന്‍റെ അളവ് കൂടാനോ യൂറിക് ആസിഡിന്‍റെ അളവ് കൂടാനോ പോകുന്നില്ല. അതിനാല്‍ മാമ്പഴം അധികമായി കഴിക്കാതിരുന്നാല്‍ മാത്രം മതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...