സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തത് തിരുവനന്തപുരത്താണ്. കൊച്ചി സിറ്റിയില്‍ 100 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. ആലപ്പുഴയില്‍ എട്ടും തൃശൂരില്‍ അഞ്ചും കേസുകളെടുത്തതായും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിയമവിരുദ്ധമായ സംഘം ചേരല്‍, അക്രമം, കലാപ ശ്രമം, വഴി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ചേ കേസുകളില്‍ തുടര്‍ നടപടികൾ സ്വീകരിക്കൂവെന്ന് വ്യക്തമാക്കിയ സംസ്ഥാനം സമരത്തിൽ പങ്കെടുത്ത പ്രായപൂര്‍ത്തിയാത്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിജെപി പ്രതിഷേധത്തിലെ പോലീസ് അതിക്രമത്തിനെതിരായ ഹര്‍ജികളിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...