തെരഞ്ഞെടുപ്പ് തോൽവി, പാർട്ടി വോട്ടുകള്‍ പോലും ചോർന്നു ; ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തി. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായി. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സിപിഎം തീരുമാനിച്ചു. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗ്ഗ രേഖ അന്തിമമാക്കും. പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...