ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

For full experience, Download our mobile application:
Get it on Google Play

നവിമുംബൈ : ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. മുംബൈയിലെ വാഷിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഹാർബർ ലൈൻ ലോക്കൽ ട്രെയിനിൽ 30നും 35നും ഇടയിൽ പ്രായമുള്ള യുവതി കുഞ്ഞിനെ സഹയാത്രക്കാരെ ഏൽപ്പിച്ച് മുങ്ങിയത്. ഡോറിന് സമീപത്തായി നിലത്ത് കുഞ്ഞുമായി ഇരുന്ന സ്ത്രീയോട് സുരക്ഷിതമായി ഇരിക്കാൻ ആവശ്യപ്പെട്ട സഹയാത്രികമാരോട് യുവതി പെട്ടന്ന് ചങ്ങാത്തത്തിലായി. സീവുഡ്സ് സ്റ്റേഷനിൽ ഇറങ്ങുന്നതിന് മുൻപായി ഒരു പാട് ബാഗുകൾ ഇറക്കാനുണ്ടെന്നും കുഞ്ഞിനെ ഒന്ന് പിടിക്കാമോയെന്നും യുവതി ഇവരോട് ചോദിച്ചു. 12.30ആയതോടെ ട്രെയിൻ സീ വുഡ്സ് സ്റ്റേഷനിൽ എത്തി.

പ്ലാറ്റ്ഫോമിൽ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകൾ ബാഗെടുക്കാനായി പോയ യുവതിയ്ക്കായി കാത്ത് നിന്നു. യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയില്ല. പിന്നാലെ ട്രെയിൻ സ്റ്റേഷൻ വിടുകയും ചെയ്തു. അബദ്ധത്തിൽ ട്രെയിനിൽ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരിൽ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി ഏറെ നേരം കുഞ്ഞുമായി പ്ലാറ്റ്ഫോമിൽ കാത്തിരുന്നു. വൈകുന്നേരമായിട്ടും യുവതി എത്താതെ വന്നതോടെയാണ് സഹയാത്രികർ പോലീസിൽ പരാതിപ്പെട്ടത്. പിന്നാലെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ യുതി പൻവേലിന് തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾക്ക് കുത്തേറ്റു

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ...

വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍

0
ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ,...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി

0
കൊച്ചി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട 31 അംഗ...

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...