Tuesday, June 25, 2024 1:28 pm

കണ്ണൂരിൽ വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരിൽ വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താൻ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 2014ൽ ബെന്നി വഴി ഭർത്താവിന്‍റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാൻ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുൾപ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകൾ ശരിയാക്കി. ഭയം കാരണം പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പോലീസ് കേസെടുത്തു. അയവയവ കച്ചവട ഏജന്‍റാണ് ബെന്നിയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല വിമാനത്താവളം : കൊടുമൺ പ്ലാന്റേഷനെയും പരിഗണിക്കണമെന്ന് വിമാനത്താവള ആക്‌ഷൻ കമ്മിറ്റി

0
കൊടുമൺ : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുകയും...

ടി.​പി കേ​സി​ല്‍ ശി​ക്ഷാ​യി​ള​വ് ന​ല്‍​കി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത പ്ര​ക്ഷോ​ഭ​മു​ണ്ടാ​കും – വി ഡി സ​തീ​ശ​ന്‍

0
തി​രു​വ​ന​ന്ത​പു​രം: ടി.​പി കേ​സ് പ്ര​തി​ക​ള്‍​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍​കി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത​വി​ധ​മു​ള്ള...

കൈതപ്പറമ്പ് കെ.വി.വി.എസ്. കോളേജിൽ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികൾക്ക് സ്വർണ മെഡലും അനുമോദനവും...

0
അടൂർ : കൈതപ്പറമ്പ് കെ.വി.വി.എസ്. കോളേജിൽ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ...

സമസ്തയിലൂടെ പുറത്ത് വന്നത് മുസ്ലീം ലീഗിന്‍റെ ശബ്ദം ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം...

0
കൊല്ലം: കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിന്‍റെ ശബ്ദമാണെന്നും ഇത്...