Tuesday, July 2, 2024 4:06 am

കൊച്ചിയിലെ രണ്ട് കേന്ദ്ര പൊതുമേഖലാ കമ്പനികളുടെയും വിപണി മൂല്യത്തില്‍ ചരിത്ര മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല കമ്പനികളായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡും(ഫാക്ട്) ഓഹരി വിപണിയില്‍ പുതുചരിത്രമെഴുതുന്നു. ചുരുങ്ങിയ കാലയളവില്‍ ഇരു കമ്പനികളുടെയും വിപണി വിഹിതത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. പൊതുമേഖല കമ്പനികളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയതും ബിസിനസ് വളര്‍ച്ചയ്ക്കായി അനുകൂല സാഹചര്യങ്ങളൊരുക്കിയതുമാണ് ഇവര്‍ക്ക് നേട്ടമായത്.432 രൂപയില്‍ നിന്ന് 2,320 രൂപയിലേക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചുരുങ്ങിയ സമയത്തില്‍ നിക്ഷേപകര്‍ക്ക് വന്‍ ലാഭം നല്‍കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചരിത്രക്കുതിപ്പ് തുടരുകയാണ്.

ഇന്നലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരി വില 9.35 ശതമാനം ഉയര്‍ന്ന് 2,320 രൂപയിലെത്തി.അന്തര്‍വാഹിനികളുടെയും വലിയ കപ്പലുകളുടെയും നിര്‍മ്മാണ കരാര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഒഴുകിയെത്തിയതാണ് കമ്പനിക്ക് വന്‍ നേട്ടമായത്. പ്രാരംഭ ഓഹരി വില്പനയില്‍ 432 രൂപയിലാണ് ഷിപ്പ്യാര്‍ഡ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. മാര്‍ച്ച് 28ന് കമ്പനിയുടെ ഓഹരി വില 872 രൂപയിലായിരുന്നു. ഏപ്രില്‍ ആദ്യ വാരത്തില്‍ ഓഹരി വില 1,155 രൂപയായും വിപണി മൂല്യം 30,400 രൂപയായും ഉയര്‍ന്നു. രണ്ട് മാസത്തിന് ശേഷം കമ്പനിയുടെ ഓഹരി വില 2,320 രൂപയിലേക്കും വിപണി മൂല്യം 61,055 കോടി രൂപയായും ഉയര്‍ന്നു. കഴിഞ്ഞ വാരം മാത്രം കമ്പനിയുടെ ഓഹരി വിലയില്‍ 12 ശതമാനം വർധനയുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജൂലൈയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം

0
തിരുവനന്തപുരം: ജൂലൈയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. കേന്ദ്ര കാലാവസ്ഥ...

പാർട്ടിയുടെ അക്കൗണ്ടുകൾ കണ്ടുകെട്ടിയതെന്തിന് ? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട് : എംവി ഗോവിന്ദൻ

0
കോഴിക്കോട് : കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി...

സ്ഥലം കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും അനാവശ്യ നടപടി, പിന്നിൽ രാഷ്ട്രീയം : വിമര്‍ശിച്ച്...

0
തൃശ്ശൂര്‍: കരുവന്നൂരിലെ ഇഡി നടപടിയിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച്...

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം : തെറ്റുകൾ തിരുത്താൻ അവസാന അവസരം

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു...