പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിന് നായ്ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം പുടിന് നൽകിയത്. ഉത്തരകൊറിയയുടെ സ്റ്റേറ്റ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത വീഡിയോയിൽ കിമ്മും പുടിനും നായ്ക്കളെ ലാളിക്കുന്നത് കാണാം. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പുടിന്റെ ഉത്തരകൊറിൻ സന്ദർശനത്തിനിടെയാണ് കിം പ്രത്യേക സ്നേഹ സമ്മാനമാനം കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ സന്ദർശന വേളയിൽ പുടിൻ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാർ കിമ്മിന് സമ്മാനിച്ചിരുന്നു. റഷ്യൻ റോൾസ് റോയ്സ് എന്ന് വിശേഷിപ്പിക്കുന്ന ലിമോസിൻ ഓറസ് സെനറ്റാണ് സമ്മാനിച്ചത്. രണ്ട് നേതാക്കളും ഈ ആഡംബര കാറിൽ ടെസ്റ്റ് ഡ്രൈവും നടത്തി. ഉത്തര കൊറിയക്കാർ വേട്ടയാടലിന് ഉപയോഗിക്കുന്ന പ്രത്യേക ഇനമാണ് പുങ്സാൻ. നായ്ക്കളെ ഇഷ്ടപ്പെടുന്ന പുടിന് കോന്നി, ബഫി, വെർനി, പാഷ എന്നിങ്ങനെ നായ്ക്കളുടെ നീണ്ട നിര തന്നെ സ്വന്തമായുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.