മനില: ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസ് നാവികസേനയെ ആക്രമിച്ച് ചൈന. എട്ട് ഫിലിപ്പീൻസ് സൈനികർക്ക് പരിക്കേറ്റു. എട്ടിലേറെ മോട്ടോർ ബോട്ടുകളിലെത്തിയ ചൈനീസ് കോസ്റ്റ് ഗാർഡ് അംഗങ്ങൾ ഫിലിപ്പീൻസ് നേവി ബോട്ടുകൾക്ക് നേരെ പാഞ്ഞടുത്തു. ഫിലിപ്പീൻസ് നേവി അംഗങ്ങളെ ചൈനീസ് കോസ്റ്റ് ഗാർഡ് കത്തി, മഴു, ചുറ്റിക തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചു. തിങ്കളാഴ്ച സെക്കൻഡ് തോമസ് ഷോൾ ദ്വീപിലുണ്ടായിരുന്ന സഹപ്രവർത്തകർക്ക് ആയുധങ്ങളും ഭക്ഷണവും മറ്റും എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ ആക്രമണമുണ്ടായതെന്ന് ഫിലിപ്പീൻസ് നേവി പറയുന്നു. ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നിലനിൽക്കുന്ന പ്രദേശമാണിത്. ഫിലിപ്പീൻസ് ബോട്ടുകളെ പിന്തുടർന്ന ചൈനീസ് കോസ്റ്റ് ഗാർഡ് അംഗങ്ങൾ ബോട്ടുകൾ തമ്മിൽ ഇടിപ്പിക്കുകയും വാക്കേറ്റമുണ്ടാക്കുകയും ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.