അമരാവതി: ആന്ധ്രയില്‍ ജഗന്മോഹന് റെഡ്ഡിയുടെ പാര്‍ട്ടിക്കെതിരേ ബുള്‍ഡോസര്‍ നടപടിയുമായി ടിഡിപി സര്‍ക്കാര്‍. വിജയവാഡയില്‍ നിര്‍മാണത്തിലിരുന്ന വൈഎസ്ആര്‍സിപിയുടെ ആസ്ഥാനമന്ദിരം ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് ലഭിച്ചെന്ന് വെള്ളിയാഴ്ച വൈഎസ്ആര്‍സിപി അവകാശപ്പെട്ടിരുന്നു. പക്ഷെ ഇന്ന് രാവിലെ 5:30ഓടെ കെട്ടിടം പൊളിക്കാനുള്ള നടപടി തുടങ്ങുകയായിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടി തുടരുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇത് പ്രതികാര രാഷ്ട്രീയം ആണെന്നും ജനാധിപത്യ വിശ്വാസികള്‍ ഇതിനെ അപലപിക്കണമെന്നും ജഗന് മോഹന്‍ റെഡ്ഡി സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇതിനിടെ 2019ല്‍ ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രിയായപ്പോള്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ വീടിനോട് ചേര്‍ന്നുള്ള പ്രജാവേദിക കോണ്‍ഫറന്‍സ് ഹാള്‍ ഇടിച്ച് നിരത്തിയിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് ജനങ്ങളെ കാണാന്‍ ആ കെട്ടിടം നിലനിര്‍ത്തണമെന്ന് ജഗനോട് അഭ്യര്‍ഥിച്ചുകൊണ്ട് കത്ത് നല്‍കിയതിന്റെ പിറ്റേ ദിവസമായിരുന്നു നടപടി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.