ഗേറ്റില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവം ; അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരൂർ: ഇടമുറിയാതെ പെയ്ത മഴയത്ത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി സിനാൻ വല്യുമ്മയോടൊപ്പം യാത്രയായി. തകർത്തുപെയ്ത മഴയെ വകവെക്കാതെ നാട്ടുകാരും കൂട്ടുകാരും അധ്യാപകരുമെല്ലാം അവനെ ഒരുനോക്കുകൂടി കാണാൻ വിതുമ്പലോടെ കാത്തിരുന്നു. ഒൻപതുവയസ്സുകാരനായ മുഹമ്മദ്‌ സിനാൻ കഴിഞ്ഞദിവസം പള്ളിയിലേക്കു പോകുന്ന വഴി അയൽപക്കത്തെ വീട്ടിലെ ഗേറ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു. റിമോട്ട് കൺട്രോൾ ഗേറ്റിൽ കുരുങ്ങി ഒൻപതുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കല്പകഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തു. അപകടം നടന്ന സ്ഥലവും ഗേറ്റും പോലീസ് പരിശോധിച്ചു. അബദ്ധവശാൽ കുട്ടി കുടുങ്ങി ഗേറ്റ് അടഞ്ഞതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സെൻസർ തകരാർ കണ്ടെത്തിയിട്ടില്ല. കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. കല്പകഞ്ചേരി സ്റ്റേഷർ ഹൗസ് ഓഫീസർ കെ. സുശാന്ത്, എസ്.ഐ. ഉദയരാജ്, സീനിയർ സി.പി.ഒ. തോമസ്, സി.പി.ഒ. സനൂപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് സ്ഥലത്തെത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ സംസ്ഥാനത്ത് 11 മരണം, 30 വീടുകൾ പൂർണമായും തകർന്നു

0
തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 11 ആയി....

ഡിവൈഎസ്പി ഡി.കെ. പൃഥിരാജ് വയനാട്ടിൽ തുടരണം; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് സർക്കാർ

0
തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി...

കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി

0
കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ...

മൈക്കിൽ നിന്നും വൈദ്യുതാഘാതമേറ്റു ; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: മൈക്കിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട്...