കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി. കോഴിക്കോട് പാറോപ്പടിയിലെ ഹൈഡ്രോളജി സബ് ഡിവിഷൻ ഓഫീസിന്റെ താഴെ നിലയാണ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്. മഴമാപിനികളുടെയും വിവിധ പുഴകളിൽ സ്ഥാപിച്ച സംവിധാനങ്ങളുടെയും സഹായത്താൽ വിവരങ്ങൾ ശേഖരിച്ച് റെഡ് അലർട്ട് ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിന് സഹായിക്കുന്ന ഓഫീസാണ് വെള്ളത്തിൽ മുങ്ങിയത്.അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ നാല് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 11 മരണം സ്ഥിരീകരിച്ചു. 30 വീടുകൾ തകർന്നു, 7634 പേരെ കാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...