റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധം – അവലോകനയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും അവലോകനയോഗം നടത്തി. നാല് മഞ്ഞപ്പിത്ത രോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടമണ്‍ മൂന്നാം വാര്‍ഡിലെ കോതാനി ഭാഗത്ത് ബോധവല്‍ക്കരണവും ക്ലോറിനേഷനും ഊര്‍ജ്ജതമാക്കാനും എല്ലാ വാര്‍ഡുകളില്‍ നിന്നും 250 കുടിവെള്ള സ്രോതസ്സുകളില്‍ നിന്നും വെള്ളം ശേഖരിച്ച് പരിശോധന നടത്താനും തീരുമാനിച്ചു. പൊതുജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പുവരുത്തണമെന്നും തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത ശേഷം അടച്ചുവെച്ച് ഉപയോഗിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ക്‌ളീന്‍ പഴവങ്ങാടി – സേഫ് പഴവങ്ങാടി എന്ന ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ പരിശോധന നടത്തുവാനും യോഗം തീരുമാനിച്ചു.

നടപടികളുടെ ഭാഗമായി ജലസ്രോതസ്സുകളിലേക്കും പൊതുവിടങ്ങളിലേക്കും മലിനജലം ഒഴുക്കിവിടുന്ന വ്യാപാരസ്ഥാപനങ്ങള്‍, വീട്ടുടമകള്‍ എന്നിവര്‍ക്കെതിരെ നിയമനടപടിയും പിഴയും ഈടാക്കുവാനും, ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലെ കുടിവെള്ള പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും എല്ലാ വാര്‍ഡിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം ജനപ്രതിനിധികള്‍ – ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടത്തുവാനും നീര്‍ച്ചാലുകളും തോടുകളും വൃത്തിയാക്കുവാനും ആയുര്‍വേദ – ഹോമിയോ – അലോപതി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മേരി ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൗമ്യ ജി നായര്‍, ബ്ലോക്ക് – പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സനോജ് മേമന, മനോജ് എം.കെ, മോളി മാത്യു, അംഗങ്ങളായ ബിനിറ്റ് മാത്യു, ജിജി വര്‍ഗീസ്, അനി സുരേഷ്, സൂസമ്മ ജോണ്‍സണ്‍, ആതിര എസ് നായര്‍, സതീഷ് എം.റ്റി, പ്രിയ ഷാജി, നിര്‍വഹണ ഉദ്യോഗസ്ഥരായ നിരഞ്ജന, റാണി ലക്ഷ്മി, മുത്തുസ്വാമി, പ്രദീപ് കെ, സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ സുജിത്ത് ജോ മാത്യു ക്ലാസിന് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....