മലപ്പുറത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ കേസിൽ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് ബന്ധുക്കളായ പെണ്‍കുട്ടികളുടേത് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ കേസില്‍ പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍. അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ നിതിന്‍ മോര്‍ഫ് ചെയ്‌തെന്ന് പോലീസ് പറയുന്നു. ടെലഗ്രാമില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. നിതിന്‍ ഉപയോഗിച്ച ഡിവൈസില്‍ നിന്നാണ് ക്രൈം ചെയ്തതെന്ന് എന്ന് പരപ്പനങ്ങാടി പോലീസ് കണ്ടെത്തി.

അടുപ്പക്കാരായ പെണ്‍കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറി ഇവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. ചെറിയ കുട്ടികള്‍ മുതല്‍ 40 വയസ്സ് പ്രായമുള്ളവരുടെ ചിത്രങ്ങള്‍ വരെ പ്രതി ദുരുപയോഗം ചെയ്തതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ടെലഗ്രാമിനോടും വിവരങ്ങള്‍ തേടിയിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...