സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു ; ഇന്നുമുതൽ ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പൂർണ്ണമായും പരിഹരിച്ചെന്നും ഇന്നുമുതൽ വൈദ്യുതി തടസ്സം ഉണ്ടാകില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് അധിക വൈദ്യുതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് നിലവിലെ പ്രതിസന്ധിക്ക് അറുതിയായത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നത് ലോഡ് ഷെഡിങ് മൂലമല്ലെന്നും മറിച്ച് അമിതമായ ഉപയോഗം കാരണം ഉണ്ടായ ‘ട്രിപ്പിംഗ്’ മൂലമായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. വൈദ്യുതി ഓവർലോഡ് ആകുമ്പോൾ താനേ പവർ കട്ടാകുന്ന സംവിധാനമാണ് ട്രിപ്പിംഗ്. ഇത് പരിഹരിക്കാൻ ആവശ്യമായ 250 മെഗവാട്ട് വൈദ്യുതി ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ കൂടംകുളം ആണവനിലയത്തിൽ നിന്ന് 200 മെഗവാട്ട് വൈദ്യുതിയും സംസ്ഥാനത്തേക്ക് ലഭിക്കുന്നുണ്ട്.

വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് വരാനിരിക്കുന്ന വലിയൊരു പ്രതിസന്ധി മുൻകൂട്ടി കണ്ടുകൊണ്ടുള്ള മുൻകരുതൽ മാത്രമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിൽ റെഗുലേറ്ററി കമ്മീഷന് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പരോക്ഷമായി വിമർശിച്ചു. ഇന്നുമുതൽ ട്രിപ്പിംഗ് പോലും ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ സംസ്ഥാനത്തെ വൈദ്യുതി വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...