ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ എ.എസ്.മനോജ് ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ തുളസി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.ജി.റെജി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം ഇന്ദിര മോഹൻ ഓണ സന്ദേശം നൽകി. സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ഷേർലി വർഗീസ്, ബ്ലോക്ക് കോർഡിനേറ്റർ ലിജോ രാജൻ, സി.ഡി.എസ്.മെമ്പര്‍മാരായ ശ്രീകലാ റെജി, ഗ്രേസി ശാമുവേൽ, പ്രവീണ ശ്രീനാഥ്, കുസുമകുമാരി, ഓമന ധർമ്മൻ, റിൻസി മാത്യു, തുളസി ആർ., ഇന്ദുലേഖ, മഞ്ജു ബിജു, ലത, മികച്ച ജൈവ കർഷക അവാർഡ് നേടിയ പി.എൻ.ഗോപിനാഥ്, അക്കൗണ്ടന്റ് ഗോപിക എന്നിവർ പ്രസംഗിച്ചു. നാടൻ പച്ചക്കറികളും കുടുംബശ്രീ ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ മേളയിൽ ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























