പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49 ഉദ്യോഗാര്‍ഥികള്‍; പുനഃപരീക്ഷ നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ (AIAPG-ET) എഴുതാനാവാതെ ഉദ്യോഗാര്‍ഥികള്‍. ഉദ്യോഗാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. സത്യസായി പിജി കോളേജ് സെന്ററിലെ വൈദ്യുതി തകരാര്‍ കാരണം 49 പേര്‍ക്കാണ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. ആയുര്‍വേദ പേപ്പര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവര്‍ക്കായാണ് പുനഃപരീക്ഷ. പുനഃപരീക്ഷ 2026 സെപ്റ്റംബര്‍ 1 ന് രാവിലെ 10 മണി മുതല്‍ നടക്കും.എന്‍ടിഎയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത് പ്രകാരം, ജയ്പൂരിലെ ശ്രീ സത്യ സായി പിജി കോളേജ് സെന്ററില്‍ 192 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 49 പേര്‍ക്ക് കേന്ദ്രത്തിലെ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രീതിയിലാണ് AIAPGET നടത്തുന്നത്.സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോളേജിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 143 ഉദ്യോഗാര്‍ഥികള്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി കാത്തിരിക്കുകയും തുടര്‍ന്ന് പരീക്ഷ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
വൈദ്യുതി തടസ്സം മൂലം പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവര്‍ക്കുള്ള പുനഃപരീക്ഷ സെപ്റ്റംബര്‍ 1ന് രാവിലെ 10 മണിക്ക് ജയ്പൂരിലെ രാജസ്ഥാന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ഫോര്‍ വിമന്‍ കേന്ദ്രത്തില്‍ നടത്തുമെന്ന് എന്‍ടിഎ അറിയിച്ചു.

രാജ്യത്തുടനീളം 200 പരീക്ഷാ കേന്ദ്രങ്ങളിലായി 35,837 ഉദ്യോഗാര്‍ഥികളാണ് AIAPGET പരീക്ഷ എഴുതിയത്. ഇതില്‍ 35,788 പേരുടെ പരീക്ഷ പൂര്‍ത്തിയായതായി എന്‍ടിഎ വ്യക്തമാക്കി.രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുന്നത്. ഹോമിയോപ്പതി, സിദ്ധ, യുനാനി പേപ്പറുകള്‍ എഴുതുന്നവര്‍ ഉച്ചയ്ക്ക് 3 മുതല്‍ വൈകിട്ട് 5 വരെയുള്ള ഷിഫ്റ്റിലാണ് പരീക്ഷ എഴുതുന്നത്. പുനഃപരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ അഡ്മിറ്റ് കാര്‍ഡ് വഴി വിശദാംശങ്ങള്‍ ലഭ്യമാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...