കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി കങ്കണാ റണാവത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യ വക്താവ് സൗരവ് ദാസ്. കങ്കണ പറയുന്നത് ബിജെപിക്കാര്‍ പോലും കാര്യമായി എടുക്കുന്നില്ലെന്ന് പറഞ്ഞ സൗരവ്, പിന്നെന്തിന് തങ്ങള്‍ അവരെ ഗൗനിക്കണം എന്നും ചോദിച്ചു. എംപിയുടെ ജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്തവരാണ് സിജെപിയെ വിമര്‍ശിക്കുന്നതെന്നും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ കങ്കണ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സിജെപി ചെയ്തിട്ടുണ്ടെന്നും സൗരവ് ദാസ് പറഞ്ഞു.’കങ്കണ റണാവത്തിനെ ബിജെപിക്കാര്‍ പോലും കാര്യമാകുന്നില്ല. ജെന്‍സികളും ജെന്‍ ആല്‍ഫയുമുള്‍പ്പെട്ട പുതുതലമുറയും അവര്‍ പറയുന്നതിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല.

എംപിയുടെ ജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്തവരാണ് സിജെപിയെ വിമര്‍ശിക്കുന്നത്. അവര്‍ക്ക് കുറച്ച് രാഷ്ട്രീയ മര്യാദയൊക്കെ ആവാം. ഒരു എംപിയാണ് അവര്‍. ജനപ്രതിനിധി എന്ന നിലയിലുളള പദവിക്ക് ചേരാത്തതാണ് അവരുടെ വാക്കുകള്‍’: സൗരവ് ദാസ് പറഞ്ഞു. പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ രൂക്ഷ പ്രതികരണമാണ് കങ്കണ റണാവത്ത് നടത്തിയത്. ജന്തര്‍ മന്തറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന സിജെപിയുടെ പ്രതിഷേധത്തില്‍ ഉപയോഗിച്ച ഭാഷ അറപ്പുളവാക്കുന്നതും സംസ്‌കാരശൂന്യവുമാണെന്നും അവരുടെ റീലുകള്‍ കണ്ട് ഛര്‍ദിക്കാന്‍ തോന്നിയെന്നുമാണ് കങ്കണാ റണാവത്ത് പറഞ്ഞത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...