ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ ഏതെങ്കിലും വ്യക്തികൾക്ക് അല്ല ഉത്തരവാദിത്വമെന്നും വീഴ്ചയിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. മൂന്നുദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി ഞായറാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി സംഘടനയെ സജീവമാക്കുക, പാർട്ടിയുടെ വർ​ഗ ബഹുജനമുന്നണി ശക്തിപ്പെടുത്തുക എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. അതിന്റെ നാനാവശങ്ങൾ പാർട്ടി പരിശോധിക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പാർട്ടിസംഘടനയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ഇടപെടൽ നടത്തുക എന്നതാണ് വിശാല സമിതിയുടെ ലക്ഷ്യം.

തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരാൾക്കല്ല ഉത്തരവാദിത്വം. പാർട്ടിക്കാണ് ഉത്തരവാദിത്വം. എവിടെയെല്ലാം എന്തെല്ലാം പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ അതെല്ലാം സൂക്ഷ്മതയിൽ പരിശോധിക്കണം. പാർട്ടി ഉടച്ചുവാർക്കലൊന്നും പ്രതീക്ഷിക്കേണ്ട. അങ്ങനെയൊരു സാഹചര്യം പാർട്ടിക്കില്ല. ഏതെങ്കിലും പോരായ്മ കണ്ടെത്തി അതിന് ഒരു വ്യക്തിയാണ് കാരണം എന്ന നിലപാട് ഇതുവരെയും പാർട്ടി എടുത്തിട്ടില്ല. പാർട്ടിയുടെ കൂട്ടുത്തരവാദിത്വത്തിലാണ് ഈ പ്രശ്നങ്ങളെല്ലാമുള്ളത്. ആ കൂട്ടുത്തരവാദിത്വം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോവുക എന്ന സമീപനമാണ് പാർട്ടിയെടുക്കുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....