ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക് ആരംഭിച്ച പ്രത്യേക തീവണ്ടി സർവീസ് ദക്ഷിണ റെയിൽവേ ഒക്ടോബർ 28 വരെ നീട്ടി. സെപ്റ്റംബർ രണ്ടിന് അവസാനിക്കേണ്ടിയിരുന്ന സർവീസാണ് നീട്ടിയത്. ഓണം സീസണിൽ ആരംഭിച്ച തീവണ്ടിയിൽ യാത്രക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു. തുടർന്നും സർവീസ് നിലനിർത്തണമെന്ന ആവശ്യം ജനപ്രതിനിധികളും യാത്രക്കാരുടെ വിവിധ സംഘടനകളും നിരന്തരമായി റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ എന്നീ സ്റ്റേഷനുകളിൽ തീവണ്ടിക്ക് സ്റ്റോപ്പുണ്ട്.

തിരുവനന്തപുരം സെൻട്രലിൽനിന്ന് താംബരത്തേക്ക് സെപ്റ്റംബർ 16, 23, 30, ഒക്ടോബർ ഏഴ്, 14, 21, 28 തീയതികളിലാണ് സർവീസ് നടത്തുന്നത്. താംബരത്തുനിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് സെപ്റ്റംബർ 17, 24, ഒക്ടോബർ ഒന്ന്, 08, 15, 22, 29 തീയതികളിലായിരിക്കും സർവീസ്. മധുര, ദിണ്ടിക്കൽ, തിരുച്ചിറപ്പള്ളി, വില്ലുപുരം, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് തീവണ്ടി സഹായകരമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...