തിരുവനന്തപുരം: മൈക്കിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട് സ്വദേശിനിയായ കൃഷ്ണമ്മ (68) ആണ് മരിച്ചത്. രാമായണ മാസാചരണത്തിനായി സ്ഥാപിച്ചിരുന്ന മൈക്കിൽ നിന്നാണ് കൃഷ്ണമ്മയ്ക്ക് വൈദ്യുതാഘാതമേറ്റത്. തിരുവല്ലം ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംഘടിപ്പിച്ചിരുന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. മൈക്കിൽ നിന്ന് ഷോക്കേറ്റ കൃഷ്ണമ്മയെ ഉടൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1



























