ശക്തമായ വേനൽ മഴയും കാറ്റും : റാന്നിയിൽ വ്യാപക നാശം ; വീട്ടമ്മയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം സംഭവിക്കുകയും വീട്ടമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. റാന്നി-പൂവൻമല-തിരുവല്ല റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇടിമിന്നലിൽ വീട് തകർന്ന് ഒരാൾക്ക് പരിക്കേറ്റു. കുടമുരുട്ടി കൊച്ചുകുളം ഭാഗത്ത് കുളത്തുങ്കൽ വീട്ടിൽ മഞ്ജുവിനാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. മിന്നലേറ്റതിനെ തുടർന്ന് മഞ്ജുവിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങും പൂർണ്ണമായും കത്തിയമർന്നു. സ്ഫോടനത്തിന് സമാനമായ ശബ്ദത്തോടെ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ ചീളുകൾ മുഖത്ത് തറച്ചാണ് മഞ്ജുവിന് പരിക്കേറ്റത്. വീടിന്‍റെ ഭിത്തിക്കും വിള്ളല്‍ വീണു. ഇവരെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശക്തമായ കാറ്റിൽ റാന്നി-പൂവൻമല-തിരുവല്ല റോഡിൽ ന്യൂ ഇന്ത്യ ചർച്ചിന് സമീപം അപകടാവസ്ഥയിലായിരുന്ന റബ്ബർ മരം ഒടിഞ്ഞു വീണു. മരം റോഡിന് കുറുകെ വീണതോടെ ഈ പാതയിൽ ദീർഘനേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞ ഉടൻതന്നെ റാന്നിയിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.റാന്നി ഐത്തലയിലും റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് മേഖലയിൽ മിന്നലോടു കൂടിയ മഴ ആരംഭിച്ചത്. കാറ്റിലും മഴയിലും പലയിടങ്ങളിലും കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....