ആമസോൺ നൗ 100 നഗരങ്ങളിലേക്ക് 1,000-ത്തിലധികം മൈക്രോ-ഫിൽമെന്‍റ് സെന്‍ററുകളുമായി വിപുലീകരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള 100 നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ അതിവേഗ ഡെലിവറി നൽകുന്ന ആമസോൺ നൗ വിപുലീകരിക്കുമെന്ന് ആമസോൺ ഇന്ന് പ്രഖ്യാപിച്ചു. ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ആമസോൺ അതിന്‍റെ പ്രത്യേക ഫുൾഫിൽമെന്‍റ് അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തും, 1,000-ലധികം മൈക്രോ-ഫുൾഫിൽമെന്‍റ് സെന്‍ററുകൾ (MFC) ആയി വിപുലീകരിക്കും. പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്പ്പൂർ, ലഖ്‌നൗ, കാൺപൂർ, ചണ്ഡീഗഡ്, അഹമ്മദാബാദ്, മീററ്റ്, മൈസൂർ, പാനിപ്പത്ത്, കൊച്ചി, അമൃത്‍സർ, മംഗലാപുരം, വിശാഖ് എന്നിങ്ങനെയുള്ള നോൺ- മെട്രോ നഗരങ്ങളിലെയും മുംബൈ, ഡൽഹി-NCR, ബെംഗളൂരു പോലുള്ള വൻ നഗരങ്ങളിലെയും ഉപഭോക്താക്കൾക്ക് ആമസോൺ നൗവിൽ നിന്ന് ഷോപ്പിംഗ് നടത്താൻ കഴിയും. ഗ്രോസറി സാധനങ്ങൾ (ഫ്രൂട്ട്‍സ്, വെജിറ്റബിൾസ്, ഫ്രോസൻ ഫുഡും ഉൾപ്പെടെ), പേഴ്‌സണൽ കെയർ, ഫാഷൻ & ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ചെറിയ അപ്ലയൻസസ്, ബേബി പ്രോഡക്‌ടുകൾ, പെറ്റ് സപ്ലൈസ്, ഹെൽത്ത്‍കെയർ സപ്ലിമെന്‍റുകൾ എന്നിങ്ങനെ ആയിരക്കണക്കിന് ദൈനംദിന ദൈനംദിന സാധനങ്ങളുടെ ക്യൂറേറ്റഡ് സെലക്ഷനാണ് ഈ സർവ്വീസ് ഓഫർ ചെയ്യുന്നതും, മിനിട്ടുകൾക്കുള്ളിൽ ഡെലിവർ ചെയ്യുന്നതും.

“ഞങ്ങളുടെ ഡെലിവറി സ്‍പീഡ്, വാല്യു, സെലക്ഷൻ – പ്രത്യേകിച്ച് കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്ന ഫ്രെഷ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം – എന്നിവയെ വിലമതിക്കുന്ന ഉപഭോക്താക്കൾ ആമസോൺ നൗ ആസ്വദിക്കുന്നത് തുടരുന്നു. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഞങ്ങളുടെ വിപുലീകരണ പദ്ധതികൾ കൂടുതൽ ത്വരിതപ്പെടുത്തി, 1,000-ലധികം മൈക്രോ-ഫിൽമെന്‍റ് സെന്‍ററുകളുടെ നെറ്റ്‍വർക്ക് ആക്കം പകർന്ന ആമസോൺ നൗ 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ വിപുലീകരണം 16,000-ത്തിലധികം കർഷകരെ ഞങ്ങളുടെ ടെക്‌നോളജിയും പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ആമസോൺ നൗവിലെ സെല്ലേർസ് മമുഖേന അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കും. ഞങ്ങളുടെ സെല്ലേർസ് ഓഫർ ചെയ്യുന്ന ഏറ്റവും വലിയ സെലക്ഷനിൽ നിന്ന് – നിമിഷനേരം കൊണ്ട് നശിക്കുന്ന സാധനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ദൈനംദിന സാധനങ്ങൾ, മില്യനിൽ കൂടുതൽ ഐറ്റങ്ങൾ സെയിം ഡേ ലഭിക്കും, അടുത്ത ദിവസത്തെ ഡെലിവറി 4 മില്യൻ ഐറ്റങ്ങൾ വേറെയും, അതിവേഗ ഡെലിവറി, അതിന്‍റെ സൗകര്യം ഉപഭോക്താക്കൾക്ക് തുടർന്നും ലഭിക്കുന്നു.” ആമസോൺ ഇന്ത്യ എവരിഡേ എസെൻഷ്യൽസ് വൈസ് പ്രസിഡന്‍റ് ഹർഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വേഗതയേറിയതും വിശ്വസനീയവുമായ ഓപ്പറേഷൻ നെറ്റ്‍വർക്കായ ആമസോണിന്‍റെ അനുബന്ധ സുരക്ഷ, ആരോഗ്യം, സാമ്പത്തിക ക്ഷേമ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2,800 രൂപ (~USD 300 ദശലക്ഷം) നിക്ഷേപത്തിന്‍റെ ഭാഗമാണ് ആമസോൺ നൗവിന്‍റെ ദ്രുതഗതിയിലുള്ള വിപുലീകരണം. നിങ്ങളുടെ പിൻ കോഡിൽ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാൻ, Amazon.in ആപ്പ് തുറന്ന് മുകളിലെ ബാനറിൽ ‘മിന്നുന്ന’ നൗ ഐക്കൺ നോക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ; പ്രതിക്ക് നേരെ പോലീസ് വെടിവെപ്പ്

0
ന്യൂഡൽഹി: ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ...

കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ ; പോലീസ് അന്വേഷണം

0
കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ....

ഹോർമുസിൽ പുതിയ അവകാശവാദവുമായി ഒമാന്‍

0
ടെഹ്റാൻ: ഹോർമുസിൽ ഇറാനും ഒമാനും പരമാധികാര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി ഒമാൻ. ഹോർമുസ് ഭാവിയിൽ...

കൊട്ടാരക്കര ടിപ്പർ അപകടം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി...