മല്ലപ്പള്ളി : വാഹനങ്ങളുടെ അമിതവേഗം കാരണം കുളത്തൂർമൂഴി ജംഗ്ഷന് അപകട ഭീഷണിയിൽ. പത്തനംതിട്ട-കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് മണിമലയാറിനു കുറുകെയുള്ള കുളത്തൂർമൂഴി പാലത്തിന്റെ സമീപനപാതയും പാടിമൺ-കോട്ടാങ്ങൽ ജേക്കബ്സ് റോഡും സന്ധിക്കുന്ന പ്രധാന ജംഗ്ഷനാണിത്. കൊടും വളവായ ജേക്കബ്സ് റോഡിന്റെ മധ്യഭാഗത്താണ് സമീപനപാത സന്ധിക്കുന്നതും. മുക്കവലയായതിനാൽ മൂന്നു ദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾക്കും ജംഗ്ഷനില്‍ എത്തിയാൽ മാത്രമാണ് മറുദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നത്.
സമീപനപാതയുടെ മധ്യഭാഗത്ത് ബസ്കാത്തിരിപ്പ് കേന്ദ്രമുള്ളതിനാൽ യാത്രക്കാർ റോഡുകൾ മുറിച്ച് വേണം അപ്പുറത്ത് കടക്കാൻ. ജേക്കബ്സ് റോഡിൽനിന്നും പാലത്തിന്റെ സമീപനപാതയിൽനിന്നും അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും തലനാരിഴക്കാണ് രക്ഷപെടുന്നത്. ജില്ല അതിർത്തിയായതിനാൽ രാപ്പകൽ വാഹനത്തിരക്കുമാണ്. ദിവസവും ചെറുതെങ്കിലും ഒരപകടം ഇവിടെ പതിവാണ്. ജംഗ്ഷനില്‍ വാഹന വേഗ നിയന്ത്രണ സംവിധാനവുമില്ല. സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.