വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം ; ​കുള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി : വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം കാ​ര​ണം കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. പ​ത്ത​നം​തി​ട്ട-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള കു​ള​ത്തൂ​ർ​മൂ​ഴി പാ​ല​ത്തി​ന്‍റെ സ​മീ​പ​ന​പാ​ത​യും പാ​ടി​മ​ൺ-​കോ​ട്ടാ​ങ്ങ​ൽ ജേ​ക്ക​ബ്സ് റോ​ഡും സ​ന്ധി​ക്കു​ന്ന പ്ര​ധാ​ന ജംഗ്ഷനാണിത്. കൊ​ടും വ​ള​വാ​യ ജേ​ക്ക​ബ്സ് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​ണ് സ​മീ​പ​ന​പാ​ത സ​ന്ധി​ക്കു​ന്ന​തും. മു​ക്ക​വ​ല​യാ​യ​തി​നാ​ൽ മൂ​ന്നു ദി​ശ​യി​ൽ​നി​ന്ന്​ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ജംഗ്ഷനില്‍ എ​ത്തി​യാ​ൽ മാ​ത്ര​മാ​ണ് മ​റു​ദി​ശ​യി​ൽ​നി​ന്ന്​ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

സ​മീ​പ​ന​പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് ബ​സ്​​കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ റോ​ഡു​ക​ൾ മു​റി​ച്ച് വേ​ണം അ​പ്പു​റ​ത്ത് ക​ട​ക്കാ​ൻ. ജേ​ക്ക​ബ്സ് റോ​ഡി​ൽ​നി​ന്നും​ പാ​ല​ത്തി​ന്‍റെ സ​മീ​പ​ന​പാ​ത​യി​ൽ​നി​ന്നും അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മി​ക്ക​പ്പോ​ഴും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പെടുന്നത്. ജി​ല്ല അ​തി​ർ​ത്തി​യാ​യ​തി​നാ​ൽ രാ​പ്പ​ക​ൽ വാ​ഹ​ന​ത്തി​ര​ക്കു​മാ​ണ്. ദി​വ​സ​വും ചെ​റു​തെ​ങ്കി​ലും ഒ​ര​പ​ക​ടം ഇ​വി​ടെ പ​തി​വാ​ണ്. ജംഗ്ഷനില്‍ വാ​ഹ​ന വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​വു​മി​ല്ല. സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി ; ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ

0
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി....

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് ബൈക്ക് യാത്രികന്‍

0
മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട്...

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം ; കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കുട്ടിയുടെ...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം...